ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ സഹോദരന്‍ അറസ്റ്റില്‍. മെസ്സിയുടെ മൂത്ത സഹോദരന്‍ മാത്തിയാസ് മെസ്സിയാണ് അറസ്റ്റിലായത്. തോക്ക് കൈവശം വച്ചതിനാണ് മാത്തിയാസിനെ പിടികൂടിയത്. മാത്തിയാസ് സ്പീഡ് ബോട്ട് അപകടം കാരണം റാസാരിയോ ആശുപത്രിയില്‍ ചികിത്സ തേടി. ഈ അവസരത്തില്‍ പോലീസ് ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി തോക്ക് കൈവശം വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ബോട്ട് മണല്‍ക്കൂനയിലിടിക്കുകയും പരണിത ഫലമായി താടിയെല്ലിനും മൂക്കിനും പരിക്കേറ്റു എന്നാണ് മാത്തിയാസ് പോലീസിനോട് പറഞ്ഞത്. പക്ഷേ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബോട്ടില്‍ രക്തം പുരണ്ടതായും 380 കാലിബ്രെ പിസ്റ്റള്‍ കണ്ടെത്തുകയും ചെയ്യതു. ഇത് തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ അറസ്റ്റിന് നിര്‍ദേശം നല്‍കി. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പക്ഷേ വാര്‍ത്ത മെസ്സിയുടെ കുടുംബം നിഷേധിച്ചു. അര്‍ജന്റീനയില്‍ അനധികൃതമായി തോക്ക് കൈവശം വച്ചാല്‍ ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments