WayanadNattuvarthaLatest NewsKeralaNews

മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം, ജ്യേഷ്ഠൻ ചുറ്റിക കൊണ്ട് തലക്കടിച്ചു : അനുജന് ദാരുണാന്ത്യം

പൊഴുതന അച്ചൂർ അഞ്ചാം യൂണിറ്റ് സ്വദേശി റെനി ജോർജ് (34) ആണ് ​​കൊല്ലപ്പെട്ടത്

വൈത്തിരി: മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ജ്യേഷ്ഠൻ അനുജനെ അടിച്ചു​കൊലപ്പെടുത്തി. പൊഴുതന അച്ചൂർ അഞ്ചാം യൂണിറ്റ് സ്വദേശി റെനി ജോർജ് (34) ആണ് ​​കൊല്ലപ്പെട്ടത്.

Read Also : ബസ്സിൽ വെച്ച് 22കാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

മദ്യലഹരിയിൽ വഴക്കുണ്ടാക്കുകയും ഒടുവിൽ ബെന്നി ചുറ്റിക കൊണ്ട് റെനിയുടെ തലയ്ക്കടിക്കുകയുമാണെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ജ്യേഷ്ഠൻ ബെന്നി ജോർജിനെ പൊലീസ് കസ്റ്റഡിയി​ലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീഡിപ്പിച്ചു : യുവാവ് പിടിയിൽ

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button