
നെടുമങ്ങാട്: ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവത്തിൽ അനുജൻ അറസ്റ്റിൽ. ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ ചന്തു എന്ന ആർ. സൗദ്രൻ (50) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ കുട്ടൻ എന്ന ഗോപകുമാറി(44)നെ ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ സൗദ്രനും ഗോപകുമാറുമായി അടിപിടിയുണ്ടായി. ഇതിനിടെ ഗോപകുമാർ സമീപത്തുകിടന്ന മുളക്കമ്പുകൊണ്ട് സൗദ്രന്റെ തലയിൽ അടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
Read Also : നയന സൂര്യയുടെ മരണം; ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാന്‍ ക്രൈം ബ്രാഞ്ച്
കുടിലിനു സമീപം കിടക്കുന്നതു കണ്ടെത്തിയ സൗദ്രനെ അബോധാവസ്ഥയിൽ ആണെന്നു കരുതി കുടുംബ വീട്ടിൽ കൊണ്ടുകിടത്തിയ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ സുരേഷ് (48), വണ്ടയ്ക്കൽ തോട്ടരികത്ത് വീട്ടിൽ സോമൻ (53) എന്നിവരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments