KeralaLatest NewsNews

വിലക്ക് ലംഘിച്ചും പ്രിയപ്പെട്ടവരെ തേടി അവര്‍ കടലില്‍ തിരച്ചിലിനിറങ്ങി

തിരുവനന്തപുരം: വിലക്ക് ലംഘിച്ചും പ്രിയപ്പെട്ടവരെ തേടി അവര്‍ കടലില്‍ തിരച്ചിലിനിറങ്ങി. ഓഖി ചുഴലിക്കാറ്റ് കാരണം കാണതായവരെ തേടി മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങി. സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്നാരോപിച്ചാണ് ഇവര്‍ കടലില്‍ പോയത്. തീരദേശ പോലീസ് കടലില്‍ പോകാന്‍ പാടില്ലെന്നു മത്സത്തൊഴിലാളികളോട് നിര്‍ദേശിച്ചിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് ഇവര്‍ പോയത്. ഏകദേശം 40 ഓളം മത്സ്യത്തൊഴിലാളികളാണ് തിരച്ചില്‍ നടത്താനായി പോയിരിക്കുന്നത്.

ഇവര്‍ കൊല്ലം, വിഴിഞ്ഞം പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇരു സ്ഥലങ്ങളില്‍ നിന്നും 20 പേര്‍ വീതമാണ് കടലില്‍ പോയത്. ഇന്ന് രാവിലെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കടലില്‍ അകപ്പെട്ട 110 പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്ന് അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button