Latest NewsKeralaNews

മല്‍സ്യത്തൊഴിലാളികള്‍ കടലിൽ തിരച്ചിലിനിറങ്ങി

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിനിടെ ഉൾക്കടലിൽപ്പെട്ടവരെ കരയിലെത്തിക്കാനുള്ള നടപടികൾ ഫലപ്രദമല്ലെന്ന് ആരോപിച്ചാണ് ഇവർ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. സ്വന്തം സുരക്ഷ അവഗണിച്ചും കൂടെയുള്ളവരെ രക്ഷിക്കാൻ കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് മൽസ്യത്തൊഴിലാളികൾ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. തൊഴിലാളികൾ കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നുമാണ് കടലിലേക്കു പോയത്.

കൊല്ലത്തുനിന്നു നാലു ബോട്ടുകളിലായി 20 തൊഴിലാളികളാണ് പുറപ്പെട്ടത്. തൊഴിലാളികൾ കടലിൽപ്പെട്ടവരുടെ ജീവനാണ് തങ്ങൾക്കു പ്രധാനമെന്ന് വ്യക്തമാക്കി. അതിനിടെ, തീരദേശത്ത് പ്രബലമായ ലത്തീൻ സഭയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ വ്യാപ്തി വർധിപ്പിക്കണമെന്നാണ് ആവശ്യം. രണ്ടു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

മൽസ്യത്തൊഴിലാളികൾ തീരദേശ റോഡ് കൊച്ചുവേളി മേഖലയിൽനിന്ന് മൽസ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ഉപരോധിക്കുകയാണ്. അതേസമയം, തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി തിരിച്ചിലിനു മല്‍സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു അറിയിച്ചു. പൊലീസിനു ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ കൈമാറണം. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ ൈമല്‍ അപ്പുറം പോകരുത്. തിരുവനന്തപുരത്ത് 107 പേര്‍ മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button