കാസര്‍ഗോഡ്: കാസര്‍ഗോഡിലെ കര്‍ഷകനായ കെ പി ഗോപാലന്‍ 150 നേന്ത്രവാഴയാണ് തന്റെ കൃഷിയിടത്തില്‍ നട്ടത്. എന്നാല്‍ 150 തൈകളില്‍ 110 എണ്ണവും റോബസ്റ്റയാണ് എന്ന് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് കര്‍ഷകന് മനസ്സിലായത്.
ഗോപാലന്‍ വാഴത്തെകള്‍ നേന്ത്രവാഴകൃഷി വ്യാപനത്തിന്റെ ഭാഗമായി ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ വഴിയാണ് വാങ്ങിയത്. തുടർന്ന് ഇദ്ദേഹം പരാതിയുമായി അധികൃതരെ സമീപിച്ചു. ഗോപാലന് അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ ഫോറം വിധിച്ചു.
കര്‍ഷകനെ കണ്ട് ആദ്യം അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു . കൃഷി പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു നടത്തിയിരുന്നത്. കര്‍ഷകന്‍ കുഴല്‍കിണറും കുഴിച്ചെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.ദീര്‍ഘ കാല അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അഞ്ച് വര്‍ഷത്തേക്കാണ് സ്ഥലം പാട്ടത്തിന് എടുത്തത്.
Post Your Comments