KeralaLatest NewsNewsIndiaInternationalGulf

അപൂർവങ്ങളിൽ അപൂർവമായ ബോംബെ ഗ്രൂപ് രക്തം ;ഗർഭിണിയെ രക്ഷിക്കാൻ കുവൈറ്റിലേയ്ക്ക് പറന്ന് മലയാളി യുവാവ്

ലക്ഷത്തിൽ നാലു പേർക്ക് മാത്രമുള്ള അപൂർവങ്ങളിൽ അപൂർവമായ ബോംബെ ഗ്രൂപ് രക്തം നൽകി ഗർഭിണിയെ സഹായിക്കാൻ കുവൈറ്റിലേയ്ക്ക് പറന്നു മലയാളികൾക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂർ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥ്.
കുവൈത്തിലെ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയ വേണ്ട കർണാടക സ്വദേശിനിക്കാണ് ബോംബെ ഗ്രൂപ്പിൽ പെട്ട രക്തം അത്യാവശ്യമായി വന്നത്.ഇതേ ഗ്രൂപ്പിലുള്ള രക്തം കുവൈത്തിൽ ലഭ്യമല്ലാതായതോടെ കാര്യങ്ങൾ സങ്കീർണമായി. അടിയന്തര ശസ്ത്രക്രിയ സാഹചര്യമുണ്ടാവുകയും ചെയ്തു.തുടർന്ന് സോഷ്യൽ മീഡിയ വഴി നടന്ന അന്വേക്ഷണം .ബ്ലഡ് ഡോണേഴ്സ് കേരള– കുവൈത്ത് ചാപ്റ്ററിലെത്തുകയും നിധീഷ് ജോലി ചെയ്യുന്ന ഖത്തർ ബർവയിലുള്ള ഹൈപ്പർമാർക്കറ്റ് കമ്പനി അധികൃതരിൽ നിന്നും അനുമതി വാങ്ങി നിധീഷിനെ കുവൈറ്റിൽ എത്തിക്കുകയുമായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button