സൂറത്ത്: ജി.എസ്.ടി ഏകീകരിക്കണണമെന്ന കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ അഭിപ്രായം ഏറ്റവും വലിയ മണ്ടത്തരമാണെന്നും ഹവായ് ചെരുപ്പിനും ബി.എം.ഡബ്ല്യു കാറിനും ഒരേ നികുതി ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ തിരഞ്ഞടുപ്പ് പ്രചരണത്തിനിടെയാണ് ജെയ്റ്റ്‌ലി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. കൂടാതെ മന്‍മോഹന്‍ സിങ് നയിച്ച യു.പി.എ സര്‍ക്കാറിനെയും ജെയ്റ്റ്‌ലി വിമര്‍ശിച്ചു. മോദി സര്‍ക്കാരിന് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാവില്ലാത്ത സര്‍ക്കാറായിരുന്നു മോദിക്ക് മുമ്പ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി ഓഫിസിലുണ്ടായിരുന്നെങ്കിലും അധികാരത്തിലുണ്ടായിരുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Post Your Comments