കൊച്ചി: മുല്ലപ്പെരിയാറും കുമളിയും ആവ്‌വശ്യപ്പെട്ടു സുപ്രീം കോടതിയിൽ തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ ഭാഗമായി പരിഗണിക്കുന്ന ഭൂപരിധിക്കു പുറമേ 8000 ഹെക്ടര്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടു തര്‍ക്കത്തിനുശേഷമുളള തമിഴ്നാടിന്റെ ശ്രദ്ധേയമായ മറ്റൊരു നീക്കമാണിത്.
ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോടു വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കുമളി ചെക്പോസ്റ്റിലെ ചെറിയകെട്ടിടം മാത്രമാണവര്‍ക്കുള്ളത്. കൂടുതല്‍ സ്ഥലം ലഭിച്ചാല്‍ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളാണു ലക്ഷ്യം. പാര്‍ക്കിങ് നിരോധിച്ചതിനെതിരേ തേക്കടിയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരാണു ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്.
കേസില്‍ തോല്‍ക്കുമെന്നായപ്പോള്‍ 1885 ലെ പാട്ടക്കരാറില്‍ ആനവച്ചാല്‍ ഉള്‍പ്പെട്ടതാണെന്ന് അവര്‍ വാദിച്ചു. ഇതോടെ, തമിഴ്നാടിന്റെ വാദം കേള്‍ക്കണമെന്നായി ട്രിബ്യൂണല്‍. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയും തമിഴ്നാടിന് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധിയെ തമിഴ്നാട് സ്വാധീനിച്ചുവെന്നാണ് കേരളത്തിന്റെ പരാതി.
എന്നാല്‍, തങ്ങളുടെ അധികാരപരിധിയിലല്ലെന്ന കാരണത്താല്‍ റിപ്പോര്‍ട്ട് ട്രിബ്യൂണല്‍ പരിഗണിച്ചില്ല. തുടര്‍ന്നാണ്, സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. കേരളത്തെ സമ്മര്‍ദത്തിലാഴ്ത്തി നിലവിലുള്ള സ്ഥിതി തുടരാനാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ശ്രമം.
Post Your Comments