നാല് വയസുകാരിയ്ക്ക് ക്രൂരമായ ലൈംഗിക പീഡനം .കൊൽക്കത്തയിൽ ഉന്നതരുടെ കുട്ടികൾ പഠിക്കുന്ന ജി.ഡി ബിർള സെന്റർ ഫോർ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിലാണ് സംഭവം. വ്യാഴാഴ്ച സ്കൂളിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങിയെത്തിയ നാലുവയസുകാരിയെ അമിത രക്തസ്രാവത്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറയുന്നു . ആദ്യം എന്തോ അണുബാധയാണെന്ന് കരുതിയെങ്കിലും പീഡനത്തെ തുടർന്നുണ്ടായ രക്തസ്രാവമാണെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് കുട്ടിയുടെ വീട്ടുകാർ സംഭവമറിഞ്ഞത് .തുടർന്നുള്ള അന്വേക്ഷണത്തിൽ അധ്യാപകനും മറ്റു ചിലരുമാണ് പീഡനത്തിന് പുറകിലെന്ന് മനസിലാക്കി.
സ്കൂളിലെ ശുചിമുറിയിൽ ചോക്ലേറ്റ് കാണിച്ചു വിളിച്ചു കയറ്റിയശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടിയ്ക്ക് വേണ്ടി ഹാജരായ വക്കീൽ കോടതിയിൽ പറഞ്ഞു .സംശയമുള്ള നാല് പേരുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചതിൽ നിന്നും കുട്ടി രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.അതിലൊരാൾ അധ്യാപകനാണ് .സംഭവമറിഞ്ഞ രോക്ഷാകുലരായ മറ്റു മാതാപിതാക്കൾ സ്കൂളിന് മുന്നിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് ബഹളമുണ്ടാക്കി .എത്രയും വേഗം ബാക്കി പ്രതികളെ കൂടി കണ്ടെത്തുമെന്നും അന്വേക്ഷണം പുരോഗമിക്കുകയാണെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Post Your Comments