പെഷവാർ: പാക്കിസ്ഥാനിലെ പെഷാവറിൽ കാർഷിക സർവകലാശാലക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 14 മരണം. ഓട്ടോറിക്ഷയിലെത്തിയ മൂന്നു ഭീകരർ സർവകലാശാലയിൽ അതിക്രമിച്ച് കയറുകയും വെടിയുതിർക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയും വിദ്യാർഥികളാണ്. ബുർഖ ധരിച്ചാണ് അക്രമികൾ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ തക്കസമയത്തുള്ള ഇടപെടലാണ് മരണസംഖ്യ കുറയാൻ കാരണമെന്ന് ഖൈബർ – പഖ്തുൻഖ്വ ഐജി സലാഹുദ്ദീൻ മെഹ്സൂദ് വ്യക്തമാക്കി. നബിദിനത്തോട് അനുബന്ധിച്ചു രാജ്യത്ത് സുരക്ഷ ശക്തമാക്കിയതിനിടയിലാണ് ഈ ആക്രമണം.
Post Your Comments