തിരുവനന്തപുരം ; അന്തരിച്ച മുന്‍ ഭക്ഷ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ഇ. ചന്ദ്രശേഖരന് നായരുടെ സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് മൂന്നിന് നടക്കും. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം ഉച്ചക്ക് 12:15നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മെഡിക്കൽ സെന്ററിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതികശരീരം പാര്‍ട്ടി നേതാക്കള്‍ ഏറ്റുവാങ്ങും. സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ 9.30 മുതല്‍ പൊതുദർശനം. ഉച്ചക്ക് 12ന് ഭൗതികശരീരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തിക്കും. ശേഷം മൂേന്നാടെ വിലാപയാത്രയായി കൊണ്ടുപോകുന്ന ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.
Post Your Comments