കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതി കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നം കുഞ്ഞു ആനക്കുട്ടിക്ക് പേരിടാൻ സോഷ്യൽ മീഡിയ ഒരുങ്ങി. കഴിഞ്ഞ 30 നാണ് കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്. അവരുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് ഒരു പേര് വേണം. ‘പേര് നിര്‍ദ്ദേശിക്കൂ..കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നായിരുന്നു പരസ്യം’അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല `കൂള്‍’ ആയൊരു പേര് ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം’- ഇതായിരുന്നു പരസ്യം.
ഇതോടെ സോഷ്യല്‍മീഡിയ വളരെ ആവേശകരമായാണ് പേരുകള്‍ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേര് കേട്ടാല്‍ ആരുമൊന്നു ഞെട്ടും. മെട്രോയുമായി ഏറ്റവും ബന്ധമുള്ള പേര് എന്നും പറഞ്ഞ് ഒരാൾ ഇട്ടത് ഒരു കിടിലന്‍ പേരായിരുന്നു, `കുമ്മനാന’ ഇതിനു ലൈക് പെരുമഴയും.ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കുമെന്നാണ് പ്രതീക്ഷ. മെട്രോ വാക്കുപാലിക്കണമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആവശ്യം.
Post Your Comments