കോട്ടയം: ഹാദിയായി മാറിയ മകളെ അഖിലയായി തിരികെ ലഭിക്കാന്‍ ഏതറ്റം വരേയും പോകുമെന്നു പിതാവ് അശോകന്‍ അറിയിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്ന അവസരത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഖിലയെ തിരികെ ലഭിക്കാന്‍ ഏതറ്റം വരേയും പോകും. ഇതു വിശ്വാസിക്കാനായി സാധിക്കാത്ത കാര്യമാണ് അവള്‍ ഒരു തീവ്രവാദിയെ വിവാഹം കഴിച്ചുവെന്നത്. ഇതിനു വേണ്ടി തന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിക്കാന്‍ തയ്യാറാണ്. വീണ്ടും പഠിക്കാനായി കോളജില്‍ പോകുന്ന അവസരത്തില്‍ ആവശ്യമായ വസ്ത്രം പോലും മകളുടെ കൈവശമില്ലായിരുന്നു. അതു കൊണ്ട് യാത്ര തിരിക്കുന്നതിനു മുമ്പ് അവള്‍ക്ക് 6000 രൂപ കൊടുത്താണ് വിട്ടതെന്നും അശോകന്‍ പറഞ്ഞു.
എനിക്ക് ഒരു പക്ഷേ ആശ്വാസം സിഗരറ്റ് വലിച്ചും മദ്യപിച്ചും ഇരുന്നാല്‍ കിട്ടിയേക്കും. പക്ഷേ അവളുടെ അമ്മ പൊന്നമ്മയ്‌ക്കോ , എങ്ങനെ ആശ്വാസം ലഭിക്കും. വീട്ടില്‍ നിന്നും രാവിലെ സാധനങ്ങള്‍ വാങ്ങാനാണെന്ന് പറഞ്ഞ് അവള്‍ പോകുന്നുണ്ട്. എനിക്ക് അറിയാം.സാധനം വാങ്ങാന്‍ വേണ്ടിയില്ല മറിച്ച് വൈക്കത്തപ്പന്റെ മുന്നില്‍ സങ്കടം കരഞ്ഞു പറയാനാണ് പോകുന്നതെന്നു അശോകന്‍ പറഞ്ഞു.
വിവാഹ വേളയില്‍ ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും ഒരാള്‍ മതിയെന്നു തീരുമാനിച്ചിരുന്നു. എല്ലാ ആ കുട്ടിക്ക് കൊടുത്ത് വളര്‍ത്താന്‍ വേണ്ടിയാണ് ഇങ്ങനെ തീരുമാനിച്ചത്. അതു കൊണ്ട് ഈ പോരാട്ടം താന്‍ തുടരുമെന്നു അശോകന്‍ വ്യക്തമാക്കി.
ഇതേസമയം അഖിലെയെ കോടതി കഴിഞ്ഞ മെയ് 24ന് തങ്ങള്‍ക്കൊപ്പം വിട്ടതുമുതല്‍ താന്‍ ഉറങ്ങിയിട്ടില്ലെന്ന് ഹാദിയയുടെ അമ്മ പൊന്നമ്മ അറിയിച്ചു. താന്‍ രാത്രിയില്‍ ഇടയ്ക്കിടെ ഉണരുമായിരുന്നു. എന്നിട്ടു അവള്‍ക്കു എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കും. കാവല്‍ നിന്ന പോലീസുകാരുമായി അവള്‍ സന്തോഷപൂര്‍വം സംസാരിച്ചിരുന്നു. പക്ഷേ തങ്ങളെ നോക്കാന്‍ പോലും മനസ് കാണിച്ചില്ലെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.
Post Your Comments