മോസ്‌കോ: ലോകം കാത്തിരുന്ന റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന് ഇനി വെറും 195 ദിവസം മാത്രം. 32 രാജ്യങ്ങള്‍ കളിക്കുന്ന ലോകകപ്പില്‍ ആരെല്ലാം നേര്‍ക്കുനേര്‍ വരുമെന്ന് ഇന്നറിയാം. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോവില്‍ നടക്കുന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. 2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് റഷ്യന്‍ ലോകകപ്പ് നടക്കുക.
ഫിഫയില്‍ അംഗങ്ങളായ 210 രാജ്യങ്ങളില്‍ നിന്നും യോഗ്യത മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് വിജയിച്ച 32 രാജ്യങ്ങളാണ് 2018 റഷ്യന്‍ ഫിഫ ലോകപ്പില്‍ കളിക്കുന്നത്. 2017 ഒക്‌ടോബര്‍ ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യങ്ങളെ എട്ടു ടീമുകളടങ്ങിയ നാലു പോട്ടുകളായി തിരിക്കും. ശേഷം ഓരോ പോട്ടില്‍ നിന്നും ഓരോ രാജ്യങ്ങളാവും ഒരു ഗ്രൂപ്പില്‍ വരുന്നത്. ആദ്യ പോട്ടിലാണ് ആദ്യ ഏഴുറാങ്കിലുള്ള രാജ്യങ്ങളുണ്ടാവുക. റാങ്കിങ്ങില്‍ എത്ര താഴെയാണെങ്കിലും ആതിഥേയര്‍ ആദ്യ പോട്ടിലായിരിക്കും.
Post Your Comments