പത്തനംതിട്ട: ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത കേസില്‍ അന്വേഷണം എന്‍.ഐ.എ.ക്ക് വിടണമെന്ന് യുവതിയുടെ ആവശ്യം. റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എൻ ഐ എ അന്വേഷണം ഏറ്റെടുക്കാൻ സാധ്യത. അഖില ഹാദിയാ കേസും നിമിഷാ ഫാത്തിമാ കേസിനും സമാനമാണ് ഈ കേസും. തന്നെ വിവാഹംചെയ്ത ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരേ യുവതി നൽകിയ ഹര്ജിയില് എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ടു.
ഹൈക്കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷിക്കാമെന്ന് എന്‍.ഐ.എ. അറിയിച്ചു.സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നാണ് റിയാസിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ യുവതി നേരത്തേ കോടതിയില്‍ പറഞ്ഞതെന്ന് റാന്നി പൊലീസ് അറിയിച്ചിട്ടുണ്ട്. അങ്ങനെയാണ് 2017 ജനുവരി 23-ന് കോടതി യുവതിയെ റിയാസിനൊപ്പം വിട്ടത്. ന്യൂമാഹിയിലെ വീട്ടിൽ റിയാസ് താമസിക്കാറില്ലെന്നാണ് കണ്ണൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. മറ്റുകുടുംബാംഗങ്ങള്‍ വല്ലപ്പോഴും വരാറുണ്ട്. റിയാസ് പത്തുവര്‍ഷമായി ബെംഗളൂരുവിലും കൊച്ചിയിലുമാണെന്നാണ് അറിഞ്ഞത്.വിവാഹശേഷം റിയാസും യുവതിയും എറണാകുളത്തു താമസിച്ചിരുന്നു.
ബെംഗളൂരുവില്‍ അനിമേഷന്‍ കോഴ്സ് പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനുമായി യുവതി പ്രണയത്തിലായത്. 2015 നവംബറില്‍ റിയാസ് ശാരീരിക ബന്ധം പുലര്‍ത്തിയെന്നും ഇതു ചിത്രീകരിച്ചത് കാണിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റിയാണ് വിവാഹം കഴിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. വ്യാജ രേഖ ചമച്ച് ആധാര്‍ കാര്‍ഡ് ഉണ്ടാക്കി 2016 മെയ് 21 ന് റിയാസ് വിവാഹം രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഹര്‍ജിക്കാരിയെ സൗദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാനായി പാസ്പോര്‍ട്ട് എടുപ്പിച്ചു.
റിയാസും മാതാപിതാക്കളും ചേര്‍ന്ന് തന്നെ ജിദ്ദയിലേക്ക് കൊണ്ടുപോയി. സിറിയയിലേക്ക് കടത്താന്‍ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ യുവതി പിതാവിന്റെ സഹായത്തോടെ നാട്ടിലെത്തി കോടതിയിൽ പരാതി നൽകുകയായിരുന്നു.
Post Your Comments