ന്യൂഡൽഹി: ഡൽഹി ദിൽഷാദ് മെട്രോ സ്റ്റേഷനിൽ ഭിക്ഷയാചിക്കാൻ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്നയായ ഒരു പെൺകുട്ടിയുടെ ദൃശ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആളുകളുടെ കരളലിയിച്ചിരുന്നു. എന്നാൽ ഡൽഹി മലയാളിയായ ദീപ മനോജും ഇവരുടെ സുഹൃത്തുക്കളായ ആഷ്ണ, മധു പരമേശ്വരൻ പ്രതാപൻ, ജയരാജ്, ജോബി എന്നിവരും ചേർന്ന് ആ പെൺകുട്ടിയെ ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ്.
പല കോളനികളും രാത്രി അവർ അരിച്ചുപെറുക്കി. ഭിക്ഷക്കാരുടെ താവളങ്ങൾ അവർ റെയ്ഡ് പോലെ പരിശോധന നടത്തി. ഭിക്ഷക്കാർ ചെല്ലാൻ സാധ്യതയുള്ള ഡോക്ടർമാരുടെ അടുത്ത് ഫോട്ടോകൾ നൽകുകയും തുടർന്ന് കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. സാജിയ എന്നാണ് പെൺകുട്ടിയുടെ പേര്. അമ്മയുടെ സമ്മതത്തോടുകൂടി രാത്രിയിൽ അവളെ കുടുംബത്തിലെ ഒരു ബന്ധുവാണ് ഭിക്ഷ യാചിക്കാൻ എടുത്തുകൊണ്ടുപോകുന്നത്. ഇനി ആവർത്തിക്കില്ലെന്നും തെറ്റു പറ്റി പോയി എന്നും അമ്മ കരഞ്ഞു പറയുകയുണ്ടായി. നിനക്ക് ഭാവിയിൽ എന്താകണമെന്ന് ചോദിച്ചപ്പോൾ ഡോക്ടർ ആകണമെന്നായിരുന്നു ആ കുഞ്ഞുമിടുക്കിയുടെ മറുപടി. ഒടുവിൽ സാജിയയെ സ്കൂളിൽ അയച്ച് പഠിപ്പിക്കാമെന്ന് വാക്ക് കൊടുത്തിരിക്കുകയാണ് ദീപയും സുഹൃത്തുക്കളും.
Post Your Comments