Latest NewsIndia

എബിവിപിയുടെ 63ആമത് ദേശീയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം

റാഞ്ചി ; എബിവിപിയുടെ 63ആമത് ദേശീയ സമ്മേളനത്തിന് റാഞ്ചിയിലെ ബിർസമുണ്ട നഗറിൽ ആവേശോജ്ജ്വല തുടക്കം. “ലോകത്തിലെ വലിയ ശക്തിയായി മാറികൊണ്ടരിക്കുന്നു ഭാരതത്തിന് കൂടുതൽ ശക്തി പകരാൻ എബിവിപി പോലെയുള്ള ദേശീയ പ്രസ്ഥാനങ്ങളിലൂടെ വരുന്ന യുവാക്കൾ വലിയ പങ്കാണ് വഹിച്ചുകൊണ്ടരിക്കുന്നത്, സാമൂഹ്യ നന്മയ്ക്ക വേണ്ടി പ്രവർത്തിക്കുന്ന എബിവിപി എന്നും മറ്റുള്ളവർക്ക് മാതൃകയാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കൊണ്ട് ബഹു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ ജെ .പി. നണ്ഡ പറഞ്ഞു.

ഭാരതത്തിന്റെ ഗുസ്തിതാരം ഒളിമ്പ്യൻ ശ്രീ യോഗേശ്വർ ദത്ത് ചടങ്ങിൽ മുഖ്യാത്ഥിതി ആയിരുന്നു. എബിവിപി ദേശീയഅധ്യക്ഷൻ Dr ശ്രീനാഗേഷ് ഠാക്കൂർ ദേശീയ ജനറൽസെക്രട്ടറി ശ്രീ.വിനയ് ബിന്ദ്രേ, റാഞ്ചി മേയർ ശ്രീമതി ആശലക്ര, ബിസിസിഐ ചീഫ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവർ സംബന്ധിച്ചു.

മൂന്ന് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വിദ്യാസ, സാമൂഹ്യ മേഖലയിലെ ഇന്നത്തെ സാഹചര്യം എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങൾ, വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. 2017-18ത്തേക്കുള്ള എബിവിപിയുടെ ദേശീയ അധ്യക്ഷനായി Drശ്രീ. സുബ്ബയയെയും ദേശീയ ജനറൽ സെക്രട്ടറി ആയി ശ്രീ ആശിഷ് ചൗഹാനേയും തിരഞ്ഞെടുത്തു. ഡിസംബർ മുന്നിന് ദേശീയ നിർവാഹകസമിതിയോടു കൂടി സമ്മേളം അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button