Latest NewsNewsIndiaInternational

എല്ലാ പ്രവാസികൾക്കും ആധാർ ലഭ്യമാകില്ല ;കാരണം ഇതാണ്

എല്ലാ പ്രവാസികൾക്കും ആധാർ ലഭ്യമാകില്ല എന്ന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (സിജിഐ).2016 ലെ ആധാർ ആക്ട് അനുസരിച്ച് എൻആർഐകൾ, പിഐഒ, ഒ സി ഐ കാർഡ് ഉടമകൾക്കാണ് ആധാർ എൻറോൾ ചെയ്യാൻ കഴിയാത്തത്.എന്നാൽ ഒരു വ്യക്തിക്ക് ആധാർ നമ്പർ നൽകിയിട്ടില്ലെങ്കിൽ,സബ്സിഡി, ആനുകൂല്യങ്ങൾ അല്ലെങ്കിൽ സേവനം നൽകുന്നതിന് തിരിച്ചറിയുന്നതിനുള്ള വ്യക്തിഗതവും പ്രായോഗികവുമായ മാർഗങ്ങൾ ഉണ്ടാകുമെന്നും സി ജി ഐ അറിയിച്ചു .2016 ലെ ആധാർ നിയമം അനുസരിച്ച്,ആധാറിന് അപേക്ഷിക്കുന്ന തീയതിക്ക് തൊട്ടു മുൻപായി പന്ത്രണ്ട് മാസമോ അതിനുള്ളിലെ കാലഘട്ടത്തിലോ ഇന്ത്യയിൽ ഉണ്ടായിരിക്കണം. പുതിയ സിം, ബാങ്ക് അക്കൗണ്ട് ,സ്വത്ത് രജിസ്ട്രേഷനായി അപേക്ഷ, ഗവൺമെന്റ് നൽകുന്ന മറ്റ് സേവനങ്ങൾ തുടങ്ങിയവയ്ക്കായി പ്രവാസികൾ ആധാർ നൽകുന്നത് ഒഴിവാക്കും .ഡ്രൈവിംഗ് ലൈസൻസിനും ഇത്തരക്കാർക്ക് ആധാർ നിര്ബന്ധമാക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button