ന്യൂഡല്‍ഹി: ആധാർ ഭൂമി തട്ടിപ്പുകാരെ കുടുക്കാനുള്ള പ്രധാന ആയുധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് പെന്‍ഷനുകള്‍ അര്‍ഹത പെട്ടവര്‍ക്ക് ലഭിക്കാതെ അനേകം കള്ള അക്കൗണ്ടുകളിലേക്കായിരുന്നു പോയിരുന്നതെന്നും എന്നാൽ ആധാറുമായി ബന്ധിപ്പിച്ചപ്പോൾ തട്ടിപ്പുകള്‍ ഇല്ലാതായെന്നും മോദി വ്യക്തമാക്കി. റേഷന്‍ വിതരണം, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, മറ്റ് സര്‍ക്കാര്‍ സബ്സിഡികള്‍ എന്നിവയെല്ലാം ജനങ്ങളില്‍ ശരിയായ രീതിയില്‍ എത്തിക്കാന്‍ ആധാര്‍ സംവിധാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതും ജന്‍ധന്‍ അക്കൗണ്ടുകള്‍ നിലവില്‍ വന്നതും സമൂഹത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു സംവിധാനം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളുടെ പെരുമാറ്റ രീതിയില്‍ മാറ്റം വരുത്തി. ബാങ്കുകളില്‍ വലിയ തോതില്‍ എത്തിപ്പെട്ടിരുന്ന കള്ളപ്പണത്തിന്റെ ഒഴുക്കു തടയാന്‍ നോട്ട് നിരോധനം കൊണ്ട് സാധിച്ചതായും മോദി വ്യക്തമാക്കി.
Post Your Comments