Latest NewsIndiaNews

വന്ദേമാതരം പാടിയതിന് കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കി: കുടുംബത്തിന് വിലക്ക്

ആഗ്ര: വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് ഊരുവിലക്കേർപ്പെടുത്തി. ഒപ്പം ഇവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വന്ദേമാതരത്തോട് ആദരവ് പ്രകടിപ്പിച്ച ഗുൽചമൻ ഷെർവാണിയും കുടുംബവും ആണ് ഇത്തരത്തിൽ ഒറ്റപ്പെട്ടത്. താൻ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ദേശീയഗീതമായ വന്ദേമാതരത്തെ അതിയായി സ്നേഹിക്കുന്നുണ്ടെന്നും അത് പാടിയതിന്റെ പേരിൽ തനിക്കെതിരെയുണ്ടായ നടപടി അമ്പരിപ്പിക്കുന്നുവെന്നും ഷെർവാണി പറഞ്ഞു.

തന്റെ സമുദായത്തിലെ ചിലരുടെ നിർബന്ധത്തിന് വഴങ്ങിയാണ് തന്റെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതെന്നും കുട്ടികൾക്ക് മറ്റു സ്‌കൂളുകളിൽ അഡ്മിഷൻ കിട്ടാതെ ബുദ്ധിമുട്ടുന്നതായും ഷെർവാണി പറയുന്നു. എന്നാൽ സ്‌കൂൾ അധികൃതർ പറയുന്നത്, മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യ പ്രകാരമാണ് ഷെർവാണിയുടെ കുട്ടികളെ സ്കൂളിൽ നിന്ന് വിലക്കിയതെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button