ഗോണ്ട: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തെ രാജ്യം ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയമധുരത്തില്‍ ഇരട്ടി മധുരം എന്നതുപോലെ യുപിയിൽ നിന്ന് ഒരു വാർത്ത ജനശ്രദ്ധ ആകർഷിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന 23ന് ജനിച്ച ഒരു കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുകയാണ് ഒരു മുസ്ലിം കുടുംബം. യുപിയിലെ ഗോണ്ടയിലാണ് സംഭവം. ‘അതെ, എന്‍റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്.
Gonda: Family names their newborn son ‘Narendra Modi’. Menaj Begum, mother says, “My son was born on 23 May, I called my husband who is in Dubai&he asked ‘Has Narendra Modi won?’ so I named my son Narendra Modi. I want my son to do good work like Modi ji&be as successful as him.” pic.twitter.com/ywadXyiBLc
— ANI UP (@ANINewsUP) May 25, 2019
‘കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്’. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മേനജ് ബിഗം പറഞ്ഞു.മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം പറയുന്നു.
കേവലഭൂരിപക്ഷത്തിനും മുകളില്‍ 303 സീറ്റുകള്‍ ബിജെപി ഒറ്റക്ക് നേടിയാണ് വീണ്ടും മോദി അധികാരത്തിലേക്കെത്തുന്നത്. യുപിയിൽ മുസ്ളീം വോട്ടുകൾ ബിജെപിയിലേക്ക് വളരെയധികം ചെന്നിരുന്നു.
Post Your Comments