Latest NewsUSA

കാഴ്ചയില്‍ മുസ്ലീങ്ങളെന്നു തോന്നി: കുടുംബത്തിനു നേരെ വംശീയവാദിയുടെ വധശ്രമം

ലോസ് ആഞ്ചല്‍സ്: കണ്ടപ്പോള്‍ മുസ്ലീംങ്ങളെന്നു തോന്നിയതിനെ തുടര്‍ന്ന് കുടംബത്തിനന നേരെ വംശീയവാദിയുടെ വധശ്രമം. അമേരിക്കയിലെ  സാന്‍ ഫ്രാന്‍സിസ്‌കോക്ക് സമീപം സണ്ണിവെയ്‌ലിലാണ് സംഭവം. കാഴ്ചയില്‍ മുസ്ലിങ്ങളെന്നു തോന്നിയതിനെ തുടര്‍ന്ന് കടുത്ത വംശീയവാദിയായ ഇസയ്യ ജോള്‍ പീപ്പിള്‍സ് (34) എന്ന യുവാവ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണെന്നും പൊലീസ് അറിയിച്ചു.

Isaiah Jail Peoples

സംഭവത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നടന്നു പോകുകയായിരുന്ന സംഘത്തിന് നേരെ ഇയാള്‍ മനപൂര്‍വം കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. പരിക്കേറ്റവരില്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിനിരയായ കുടുംബത്തിനെ കുുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കാര്‍ ഇടിച്ചു കയറ്റിയ ശേഷം ഇയാള്‍ ‘താങ്ക്യൂ ജീസസ്, പ്രൈസ് ജീസസ്’ എന്ന് പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ വിദ്വേഷക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button