Latest NewsNewsLife Style

പുരുഷന്‍മാരെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് : ശരീരത്തെ ഏറ്റവും അപകടത്തിലാക്കുന്നത് കഷണ്ടിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

 

പുരുഷന്‍മാരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തെ ഏറ്റവും അപകടത്തിലാക്കുന്നത് കഷണ്ടിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊണ്ണത്തടി ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. എന്നാല്‍ അതിനേക്കാള്‍ അപകടകരം കഷണ്ടിയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. നാല്‍പ്പത് വയസില്‍ താഴെയുള്ള പുരുഷന്‍മാരില്‍ കഷണ്ടി ഹൃദയാരോഗ്യത്തെ അപകടപ്പെടുത്തുമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. മുടിവേഗത്തില്‍ കൊഴിഞ്ഞ് കഷണ്ടിയാകുന്നതും മുടി നേരത്തെ നരയ്ക്കുന്നതുമൊക്കെ ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മൈക്ക് നാപ്ടണ്‍ പറയുന്നു.

കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുകയും ഇല്ലാതാക്കിയോ ഹൃദ്രോഗ സാധ്യത കുറയ്ക്കാനാകും. എന്നാല്‍ കഷണ്ടി മൂലമുള്ള ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഒരു മാര്‍ഗവുമില്ലെന്നും പഠനസംഘം പറയുന്നു. 40 വയസില്‍ താഴെയുള്ള 790 പുരുഷന്‍മാരിലാണ് പഠനം നടത്തിയത്. ഇതില്‍നിന്ന് മുടി നേരത്തെ നരയ്ക്കുന്നവരില്‍ 50 ശതമാനം പേര്‍ക്ക് ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. കഷണ്ടിയുള്ള 49 ശതമാനം പേര്‍ക്കും ഹൃദ്രോഗമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.

ആന്തരികായവയങ്ങള്‍ക്ക് അതിവേഗം പ്രായമേറുന്നത് ഒരു കാരണമായിരിക്കാമെന്നാണ് പഠനത്തില്‍ ഭാഗമായ ഇന്ത്യയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. കമല്‍ ശര്‍മ്മ അഭിപ്രായപ്പെടുന്നത്. കഷണ്ടിയുള്ളവരിലും നേരത്തെ മുടി നരയ്ക്കുന്നവരിലും ആന്തരികമായ ബയോളജിക്കല്‍ ഏജിങ് എന്ന പ്രക്രിയ അതിവേഗം നടക്കുന്നു. മറ്റ് അവയവങ്ങള്‍ക്ക് പ്രായമേറുന്നതുപോലെ ഹൃദയത്തിനും പ്രായമേറുകയും ആരോഗ്യാവസ്ഥയില്‍ മാറ്റമുണ്ടാകുകയും ചെയ്യുന്നു. പ്രായമേറുമ്പോള്‍ ഡിഎന്‍എയ്ക്ക് സംഭവിക്കുന്ന നാശവും ഹൃദയാരോഗ്യം മോശമാകാന്‍ കാരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button