മദ്യപാനം ഇന്നത്തെ കാലത്ത് പലരും ശീലമാക്കിയിരിക്കുകയാണ്. മോശമായ ശീലം എന്നതിലുപരി നിങ്ങളെ മാത്രമല്ല നിങ്ങളുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുന്ന ഒന്നാണ് മദ്യപാനം. മദ്യപിക്കുന്നവരില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും. പെട്ടെന്ന് മദ്യപാനം നിര്‍ത്താനാവില്ല എന്നതാണ് പലപ്പോഴും ഈ ദു:ശ്ശീലത്തിന്റെ മറ്റൊരു പ്രശ്നം. നേരത്തേ മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന അപകടം ചില്ലറയല്ല. ഇത്തരം അപകടങ്ങള്‍ നിങ്ങള്‍ക്കറിയാതെ പോവുന്നത് ആരോഗ്യത്തിന്റെ കാര്യം കൂടുതല്‍ ഗുരുതരമാക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ പ്രശ്നങ്ങളാണ് ഇത് നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഉറക്കത്തെ തടസ്സപ്പെടുത്തുന്നു
മദ്യപിച്ചാല്‍ ഉറങ്ങാന്‍ സാധിക്കും. എന്നാല്‍ അതൊരു സുഖകരമായ ഉറക്കമാവും എന്ന് നിങ്ങള്‍ കരുതേണ്ട. കാരണം മദ്യപാനം ആഴത്തിലുള്ള നിങ്ങലുടെ ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യകരമായ ഉറക്കത്തെ വളരെയധികം ദോഷകരമായി ബാധിക്കും. ഹൃദയസ്പന്ദന നിരക്ക് ഉയര്‍ത്തുന്നതും മദ്യപിച്ച് ഉറങ്ങുന്നവരില്‍ സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും കാരണമാകും. മാത്രമല്ല മാനസികമായി കൂടി ഇത് തകര്‍ക്കും. ഹൃദയസംബന്ധമായ തകരാറിലേക്ക് നിങ്ങളെ നയിക്കാന്‍ ഇത് കാരണമാകും.
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനം
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ വളരെ ദോഷകരമായി തന്നെ ഇത് ബാധിക്കും. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് പ്രധാനമായും മാനസിക നില തെറ്റുന്ന കാര്യങ്ങള്‍ കാണുക. ഓര്‍മ്മക്കുറവ് ഉണ്ടാക്കുന്നതിന് കാരണമാകും.
കിഡ്നിയെ പ്രശ്നത്തിലാക്കുന്നു
മദ്യപാനം ആരോഗ്യത്തിന് വളരെയധികം ദോഷം ഉണ്ടാക്കുന്നു എന്നതാണ് സത്യം. കിഡ്നി പ്രവര്‍ത്തന രഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള ഉറക്കവും കാരണമാകുന്നു. എന്നാല്‍ മദ്യപിച്ചതിനു ശേഷം അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിങ്ങളുടെ കിഡ്നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവാണ്.
കൂര്‍ക്കം വലി
സാധാരണയാളുകളില്‍ പലരും കൂര്‍ക്കം വലിക്കാറുണ്ട്. എന്നാല്‍ മദ്യപിച്ച് കഴിഞ്ഞാല്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും കൂര്‍ക്കം വലി ഉണ്ടാവുന്നത്.
ഉന്‍മേഷക്കുറവ്
ഉന്‍മേഷക്കുറവ് മദ്യപാനശീലത്തിന്റെ കൂടപ്പിറപ്പാണ്. എത്ര ഉറങ്ങി എഴുന്നേറ്റാലും ഈ പ്രശ്നത്തെ പരിഹരിക്കാന്‍ കഴിയില്ല. മടിയും ഊര്‍ജ്ജമില്ലായ്മയും ആയിരിക്കും പ്രധാന പ്രശ്നം. മറ്റൊരു പ്രധാന പ്രശ്നമാണ് ഹാങ് ഓവര്‍. ഉറങ്ങിയാലും എഴുന്നേറ്റാലും പലരിലും ഹാങ് ഓവര്‍ മണിക്കൂറുകളോളം നിലനില്‍ക്കുന്നു.
ഇക്കാരണത്താല്‍ അമിതമായി മദ്യപിക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കുണാടാകുന്ന അനാരോഗ്യത്തില്‍ നിന്നും രക്ഷപ്പെടാം
Post Your Comments