മുംബൈ: സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ നടക്കുന്ന സി.ബി.ഐ കോടതിയുടെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. മുംബൈയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യരുതെന്ന് ജഡ്ജി സുനില്‍കുമാര്‍ ശര്‍മയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കേസിന്റെ പ്രാധാന്യം മുന്‍നിര്‍ത്തിയാണിതെന്ന് കോടതി വ്യക്തമാക്കി. കേസ് വിചാരണയുടെ ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ സാക്ഷികളുടെയും പ്രതികളുടെയും സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുമെന്ന വാദിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. കേസ് രഹസ്യവിചാരണയ്ക്ക് തീരുമാനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം തീരെ ഉണ്ടാവില്ല.
സൊഹ്‌റാബുദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയ ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച കാരവന്‍ മാഗസിന്റെ വെളിപ്പെടുത്തലുകളാണ് സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്.
Post Your Comments