KeralaLatest NewsNews

അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധേയമാക്കും : മന്ത്രിസഭാ ഓര്‍ഡിനന്‍സ് ഉടന്‍

 

തിരുവനന്തപുരം: അനധികൃതമായി നിര്‍മിച്ച ബഹുനില മന്ദിരങ്ങളും കെട്ടിടങ്ങളും നിയമവിധേയമാക്കാന്‍ പഞ്ചായത്തീരാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതിചെയ്യും. ഇതിനുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

2017 ജൂലായ് 31-നോ അതിനുമുമ്പോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. നേരത്തേ 2013 വരെ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കെട്ടിടത്തിന്റെ സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കിയാണ് ക്രമവത്കരിക്കുക. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍, പുനരുദ്ധാരണം എന്നിവയും ക്രമവത്കരണ പരിധിയില്‍ കൊണ്ടുവരും.

തദ്ദേശസ്ഥാപനത്തിനുപുറത്ത് പ്രത്യേക സമിതിക്കാണ് അനധികൃത കെട്ടിടങ്ങള്‍ സാധൂകരിക്കാനുള്ള പ്രത്യേക അധികാരം നല്‍കിയിട്ടുള്ളത്. അനധികൃത കെട്ടിടങ്ങള്‍ ക്രവത്കരിക്കുന്നതിനുള്ള അധികാരം പഞ്ചായത്തിലാണെങ്കിലും ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയായിരിക്കും തീരുമാനമെടുക്കുക.

നഗരങ്ങളില്‍ ഇതിനുള്ള അധികാരം ജില്ലാ ടൗണ്‍ പ്ലാനര്‍, റീജണല്‍ ജോയന്റ് ഡയറക്ടര്‍ (അര്‍ബന്‍ അഫയേഴ്‌സ്), ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരിക്കും.

ഇതോടൊപ്പം ഹൈക്കോടതി ജഡ്ജിമാരുടെ സാമ്ബത്തിക അധികാരപരിധി ഉയര്‍ത്തിയുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കി. സിംഗിള്‍ ബെഞ്ചിന്റെ സാമ്പത്തിക അധികാരപരിധി ഒരുലക്ഷം രൂപയില്‍നിന്ന് 40 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശചെയ്യും. നിര്‍ദിഷ്ട ഭേദഗതി അനുസരിച്ച് വാഹനാപകട ക്ലെയിംസ് ട്രിബ്യൂണല്‍ പാസാക്കുന്ന നഷ്ടപരിഹാരത്തുക മാനദണ്ഡമാക്കാതെ അതിന്മേലുള്ള അപ്പീല്‍ കേള്‍ക്കാന്‍ സിംഗിള്‍ ജഡ്ജിക്ക് അധികാരം നല്‍കും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button