Latest NewsIndiaNews

വെളിപ്പെടുത്തല്‍ വിനയായി; മുലായം സിങ്ങിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേക്കും

 

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍സേവകന്റെ ഭാര്യ രംഗത്ത്.

1990ലെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രമേശ് കുമാര്‍ പാണ്ഡേയുടെ ഭാര്യ ഗായത്രി ദേവിയാണ് അയോധ്യയിലെ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വെടിവെക്കാന്‍ ഉത്തരവിട്ടത് അന്ന് മുഖ്യമന്ത്രി ആയിരുന്ന താനാണെന്ന് മുലായം തന്നെ സമ്മതിച്ചതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദി അദ്ദേഹം തന്നെയാണെന്നും അര്‍ഹമായ ശിക്ഷ മുലായത്തിന് നല്‍കണമെന്നുമാണ് ഗായത്രി ദേവിയുടെ ആവശ്യം. കര്‍സേവകരെ വെടിവെക്കാന്‍ ഉത്തരവിട്ടത് താനാണെന്ന് മുലായം നിരവധി തവണ പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊലക്കുറ്റത്തിനും ഗൂഢാലോചനയ്ക്കും മുലായം സിങിനെതിരെ കേസെടുക്കണമെന്നാണ് ഗായത്രിദേവിയുടെ ആവശ്യം. ജന്മദിനമായ നവംബര്‍ 22ന് മുലായം സിങ് നടത്തിയ പ്രസ്താവനയാണ് തന്നെ ഏറെ ചൊടിപ്പിച്ചതെന്നും ഗായത്രിദേവി പറയുന്നു.

അയോധ്യവെടിവെയ്പ്പില്‍ 28 കര്‍സേവകരാണ് കൊല്ലപ്പെട്ടതെന്ന് മുലായം സിങ് വെളിപ്പെടുത്തിയിരുന്നു. അതുവരെ 16 കര്‍സേവര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍. രമേശ് കുമാറിന്റെ മരണശേഷം നാലുമക്കളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ടെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ സാമ്പത്തിക സഹായവും ലഭിച്ചിരുന്നില്ലെന്നും ഗായത്രിദേവിയുടെ അഭിഭാഷകന്‍ വിശാല്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button