
ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരിയും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കം. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. അഹമ്മദാബാദ് സ്വദേശിനിയായ യാത്രക്കാരി ബോര്‍ഡിംഗില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയിരുന്നു. ഇവര്‍ക്ക് പോകാനുള്ള ഫ്ളൈറ്റ് എത്തിയതിനെ തുടര്‍ന്ന് ഇവര്‍ ചെക്കിംഗിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ട് ജീവനക്കാരും യുവതിയു ംതമ്മില് വാക്ക്തര്‍ക്കം ഉണ്ടായി.
വാക്ക്തര്‍ക്കം കയ്യേറ്റത്തിന്റെ വക്കിലെത്തിയപ്പോള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസിപി സഞ്ചയ് ഭാട്ടിയയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രശ്നം രമ്യമായി പരിഹരിച്ചു. ഇരുകൂട്ടരും പരസ്പരം മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചു
Post Your Comments