ശബരിമല: ശബരിമല നട അടച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 26-ന് രാത്രി 10 മണിക്ക് മാത്രമേ അടയ്ക്കൂ. മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം 30-ന് വൈകുന്നേരം അഞ്ചുമണിക്ക് തുറക്കും.
എന്നാല്‍ പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ശാസ്താക്ഷേത്രം ഡിസംബര്‍ അഞ്ചുവരെ അടച്ചിട്ടിട്ടുണ്ട്. ആറിന് ശുദ്ധികലശത്തിനുശേഷം മാത്രമേ ഇവിടെ നട തുറക്കൂ. പന്തളം ശാസ്താക്ഷേത്രം അടച്ച വാര്‍ത്തയാണ് ശബരിമല ക്ഷേത്രം അടച്ചതായി പ്രചരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ശബരിമല നട അടച്ചിരിക്കുന്നതായി തമിഴ്നാട്ടിലും മറ്റും സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
Post Your Comments