![](/wp-content/uploads/2017/11/Modi-Rahul.jpg)
ഗുജറാത്ത്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തിലെത്തും. ദക്ഷിണഗുജറാത്തില്‍ നടക്കുന്ന നാല് മഹാറാലിയില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തില്‍ എത്തുന്നത്. അതേസമയം കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മാറ്റ് കൂട്ടാനാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തുന്നത്.
പ്രകൃതിക്ഷോഭമുണ്ടായി നാശനഷ്ടങ്ങള്‍ ഏറെയുണ്ടായ മോര്‍ബിയില്‍ തുടങ്ങി, ജുനാഗഡ്, ഭാവ്‌നഗര്‍, സൂറത്ത് എന്നിവിടങ്ങളിലാണ് ബിജെപിയുടെ മഹാറാലികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ സമ്മേളനങ്ങളിലും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പാര്‍ട്ടിയുടെ ശക്തി പ്രകടനമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
എല്ലാവരുടെയും കണ്ണുകള്‍ ഇന്ന് ഒരുപോലെ പായുന്നത് ഗുജറാത്തിലേക്കായിരിക്കും. കാരണം രാജ്യത്തെവിറ്റ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന മോദിയുടെ ആരോപണത്തിനെതിരെ രാഹുല്‍ പ്രതികരിക്കുമോയെന്ന സംശയത്തിലാണ് എല്ലാവരും. ചായവിറ്റ തന്റെ ഭൂതകാലത്തെ അപമാനിക്കുന്നത് ഗുജറാത്ത് ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞായിരുന്നു മോദി പ്രചാരണം ആരംഭിച്ചത്.
ഇന്നും നാളെയുമായി രണ്ടുദിവസമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗുജറാത്തില്‍ പര്യടനം നടത്തുക. കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെ ഇന്ന് സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണം തുടങ്ങുന്നത്.
Post Your Comments