KeralaLatest NewsNews

കുറിഞ്ഞി ദേശീയ ഉദ്യാനം സന്ദർശിക്കാനൊരുങ്ങി എൻഡിഎ സംഘം

തിരുവനന്തപുരം: കുറിഞ്ഞി ദേശീയ ഉദ്യാനം സന്ദർശിക്കാനൊരുങ്ങി എൻഡിഎ സംഘം. തിങ്കളാഴ്ചയാണ് എൻഡിഎ ചെയർമാൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ പ്രത്യേക സംഘം കുറിഞ്ഞി ദേശീയ ഉദ്യാനം സന്ദർശിക്കുക. സന്ദർശനം ഉദ്യാനത്തിന്‍റെ അതിർത്തി പുനർ നിർണ്ണയിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന്‍റെ പശ്ചാത്തലത്തിലാണ്.

സംഘത്തിൽ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ഘടകക്ഷി നേതാക്കളായ പി സി തോമസ്, സി കെ ജാനു, അഡ്വ രാജൻ ബാബു, കെ ആർ പൊന്നപ്പൻ,മെഹബൂബ്, കുരുവിള മാത്യൂസ്, രാജേന്ദ്രൻ എന്നിവരും ഉണ്ടാകും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഉദ്യാനം സന്ദർശിച്ച ശേഷം സംഘം തയ്യാറാക്കുന്ന റിപ്പോർട്ട് നൽകും.

തുടർ പ്രക്ഷോഭ പരിപാടികൾക്കും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം രൂപം നൽകും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നേരത്തെ ഉദ്യാനത്തിന്‍റെ അതിർത്തി പുനർ നിർണ്ണയിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. ഹർഷ വർദ്ധന് നിവേദനം നൽകിയിരുന്നു. കേന്ദ്രസംഘത്തെ അയച്ച് പഠനം നടത്തുമെന്ന് മന്ത്രി അദ്ദേഹത്തിന് ഉറപ്പും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button