Latest NewsKeralaNews

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയില്‍

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയില്‍. ശസ്ത്രക്രിയ ഉപകരണ വിതരണക്കാര്‍ക്ക് കുടിശിക വന്നതിനാണ് തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലായത്. 18 കോടി രൂപയായിരുന്നു വിതരണക്കാര്‍ക്കു മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കാനുണ്ടായിരുന്നത്. ഇതില്‍ രണ്ടു കോടി രൂപ കുറച്ച് ദിവസങ്ങള്‍ മുമ്പ് നല്‍കി. പക്ഷേ കുടിശിക മുഴുവന്‍ ലഭിക്കാതെ ഉപകരണങ്ങള്‍ നല്‍കാന്‍ തയ്യാറാവില്ലെന്നു വിതരണക്കാര്‍ വ്യക്തമാക്കി. ആന്‍ജിയോ പ്ലാസ്റ്റി അടക്കമുള്ള ശസ്ത്രക്രിയകള്‍ ഇതോടെ നടത്തുന്നതിനു കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടിശിക വരാന്‍ കാരണം കാരുണ്യ ഫണ്ട് ലഭിക്കാത്തത് കാരണമാണെന്നു അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button