അബുദാബി: ജന്മനാ കുട്ടികളില്‍ കണ്ടുവരുന്ന ഹൃദ്രോഗം ബാധിച്ചെത്തിയ കൗമാരക്കാരന്റെ രോഗം ശസ്ത്രക്രിയയില്ലാതെ പൂര്‍ണ്ണമായി മാറ്റി യുഎഇയിലെ ആര്‍എകെ ആശുപത്രി. 19കാരനായ നൈജീരയന്‍ സ്വദേശിയായ രോഗിയുടെ ഹൃദയത്തിലുണ്ടായ കോശവളര്‍ച്ചയാണ് ആര്‍എകെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഓപ്പറേഷനില്ലാതെ ഹൃദയവാല്‍വിന്റെ വ്യാസം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ബലൂണ്‍ ചികിത്സ വഴി ഭേദമാക്കിയത്.
നിരന്തരം ആശുപത്രികള്‍ കയറിയിറങ്ങി ചികിത്സ തേടിയിരുന്നുവെങ്കിലും കൗമാരക്കാരന് രോഗത്തില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹൃദയത്തിലെ രക്തചംക്രമണം തടസ്സപ്പെടുത്തുന്നതോടൊപ്പം ഇത് തുടര്‍ച്ചയായി ഏഴ് വര്‍ഷത്തോളമായി ഈ രോഗിയില്‍ വേദനയും അസ്വസ്ഥതകളും ഉണ്ടാക്കിയിരുന്നു. നൈജീരിയയില്‍ നടത്തിയ പരിശോധനകളില്‍ ഹൃദയത്തിന് പുറത്തേക്ക് രക്തമൊഴുകുന്ന ഭാഗത്ത് തടസ്സമുണ്ടെന്ന് കണ്ടെത്തി. ഈ പ്രത്യേക അവസ്ഥ രക്തം ഹൃദയത്തിലെത്തുന്നത് തടയുകയും ഇത് ശരീരത്തിലേക്ക് എത്തുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. രോഗിയുടെ മഹാധമനിയോട് ചേര്‍ന്ന് ചര്‍മ്മം വളരുന്നുണ്ടെന്ന്കണ്ടെത്തി .ഈ ചര്‍മ്മത്തില്‍ രൂപമെടുത്ത ചെറിയ ദ്വാരങ്ങള്‍ വഴിയാണ് ചെറിയ തോതിലുള്ള രക്തചംക്രമണം നടക്കുന്നത്. 40 മുതല്‍ 45 മിനിറ്റ് വരെ സമയമെടുക്കുന്ന പ്രക്രിയയ്ക്ക് ശേഷമുള്ള പൂര്‍ണ്ണവിശ്രമത്തിന് ശേഷം രോഗിക്ക് പൂര്‍ണ്ണ ആരോഗ്യവാനായി ജീവിക്കാന്‍ കഴിയും. ഹൃദ്രോഗവിദഗ്ദനായ ഡോ. സീതാറാം രാമകൃഷ്ണനും ഡോ. അജയ് കനോജിയുമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ബലൂണ്‍ ആന്‍ജിയോ പ്ലാസ്റ്റിക് സമാനമായ ചികിത്സാരീതിയാണ് ബലൂണ്‍ ഡയലേഷന്‍ പ്രൊസീജിയര്‍ എന്ന പേരിലറിയപ്പെടുന്നത്. കേടുപാടുകള്‍ സംഭവിച്ച ബലൂണ്‍ ഒരു തന്തുവിലൂടെ കടത്തിവിട്ട് ത്വക്കിലുള്ള ദ്വാരങ്ങള്‍ വലുതാക്കി ഹൃദയത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പ്രക്രിയ.
Post Your Comments