KeralaLatest NewsNews

ജി.എസ്.ടി: ഇളവ് അട്ടിമറിച്ച് വ്യാ​പാ​രി​ക​ളുടെ കൊള്ള

കൊ​ച്ചി: ചരക്കു സേവന നികുതി വ്യാ​പാ​രി​കളും ഉത്പാദകരും അട്ടിമറിച്ചു. ജനങ്ങൾക്കു പ്രയോജനം ലഭിക്കാനായി ജി.​എ​സ്.​ടി കൗ​ണ്‍​സി​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ നി​കു​തിയില്‍ ഇളവ് വരുത്തിയിരുന്നു. ഈ തീരുമാനം അനുസരിച്ച് ഇ​രു​നൂ​റോ​ളം ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തിയാണ് കുറച്ചത്. ഇതിന്റെ പരിണിത ഫലമായി വിപണിയിലും ഇവയുടെ വില കു​റ​യേ​ണ്ട​താ​ണ്. പക്ഷേ ഇതു വരെ ഇതിന്റെ പ്രയോജനം ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ കിട്ടിയില്ല.

വ്യാ​പാ​രി​ക​ള്‍ ഇതു വരെ അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ നി​കു​തി ഇ​ള​വ് പോലും നടപ്പക്കാനായി തയ്യാറായിട്ടില്ല. സംഭവം പരിശോധിച്ച് ശക്തമായി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രും തയാറാക്കുന്നില്ല. നൂ​റി​ല​ധി​കം ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ജി.​എ​സ്.​ടി 28ല്‍​നി​ന്ന്​ 18 ശ​ത​മാ​നമായി ഇളവ് വരുത്തിയിരുന്നു.

ഇതിനു പുറമെ അനവധി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് ജിഎസ്ടി​ ആ​റു മു​ത​ല്‍ 23 ശ​ത​മാ​നം വ​രെ ഇ​ള​വും വരുത്തി. പക്ഷേ ഇതും അനുസരിച്ച് വിലകുറയ്ക്കാനായി ഉത്പാദകർ തയ്യാറായില്ല. വില കുറയ്ക്കുന്നതിനു പകരം അവർ അ​ടി​സ്ഥാ​ന വി​ല കൂ​ട്ടി. ഇതോടെ വിപണിയിൽ പ​ഴ​യ നി​ര​ക്ക് തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button