കൊച്ചി: ചരക്കു സേവന നികുതി വ്യാപാരികളും ഉത്പാദകരും അട്ടിമറിച്ചു. ജനങ്ങൾക്കു പ്രയോജനം ലഭിക്കാനായി ജി.എസ്.ടി കൗണ്‍സില്‍ ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ഇളവ് വരുത്തിയിരുന്നു. ഈ തീരുമാനം അനുസരിച്ച് ഇരുനൂറോളം ഉല്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. ഇതിന്റെ പരിണിത ഫലമായി വിപണിയിലും ഇവയുടെ വില കുറയേണ്ടതാണ്. പക്ഷേ ഇതു വരെ ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കിട്ടിയില്ല.
വ്യാപാരികള്‍ ഇതു വരെ അവശ്യമരുന്നുകളുടെ നികുതി ഇളവ് പോലും നടപ്പക്കാനായി തയ്യാറായിട്ടില്ല. സംഭവം പരിശോധിച്ച് ശക്തമായി നടപടിയെടുക്കാന്‍ സര്‍ക്കാരും തയാറാക്കുന്നില്ല. നൂറിലധികം ഉല്പന്നങ്ങളുടെ ജി.എസ്.ടി 28ല്‍നിന്ന് 18 ശതമാനമായി ഇളവ് വരുത്തിയിരുന്നു.
ഇതിനു പുറമെ അനവധി ഉല്പന്നങ്ങള്ക്ക് ജിഎസ്ടി ആറു മുതല്‍ 23 ശതമാനം വരെ ഇളവും വരുത്തി. പക്ഷേ ഇതും അനുസരിച്ച് വിലകുറയ്ക്കാനായി ഉത്പാദകർ തയ്യാറായില്ല. വില കുറയ്ക്കുന്നതിനു പകരം അവർ അടിസ്ഥാന വില കൂട്ടി. ഇതോടെ വിപണിയിൽ പഴയ നിരക്ക് തുടരുകയാണ്.
Post Your Comments