Latest NewsNewsInternational

ബിറ്റ്കോയിന് ചരിത്രനേട്ടം

ന്യൂയോര്‍ക്ക്: ചരിത്രനേട്ടം സ്വന്തമാക്കി ഡിജിറ്റൽ കറൻസി ബിറ്റ്കോയിൻ. 10,000 ഡോളർ പിന്നിട്ടിരിക്കുകയാണ് ബിറ്റ്കോയിന്റെ വിനിമയമൂല്യം. ഇത് ഇതുവരെയുണ്ടായതിൽ ഏറ്റവും കൂടിയ നിരക്കാണ്. കഴിഞ്ഞദിവസം 10,115 ഡോളറിനാണു വ്യാപാരം നടന്നത്.

ബിറ്റ് കോയിൻ ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത വെർച്വൽ കറൻസിയാണ്. ബിറ്റ് കോയിനാണ് രഹസ്യ നാണയങ്ങൾ അഥവാ ക്രിപ്‌റ്റോ കറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ പ്രസിദ്ധം. ഇന്ത്യയിൽ ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് അംഗീകാരമില്ല.

ഈ വർഷമാണ് ബിറ്റ്കോയിൻ മൂല്യത്തിൽ കുതിപ്പുണ്ടായത്. പത്തിരട്ടിയാണ് ജനുവരി ഒന്നുമുതല്‍ നോക്കിയാൽ ഉള്ള ഉയർച്ച. അമേരിക്കയ്ക്കു പുറത്ത് ഇതിനേക്കാൾ കൂടുതൽ നേട്ടമുണ്ടായെന്നു റിപ്പോർട്ടുണ്ട്. സിംബാബ്‍വെയിൽ കഴിഞ്ഞദിവസം 17,875 ഡോളറിനായിരുന്നു വ്യാപാരം. ദക്ഷിണ കൊറിയയിൽ 11,000 ഡോളർ പിന്നിട്ടു.

shortlink

Related Articles

Post Your Comments


Back to top button