ന്യൂഡൽഹി: അഖില ഹാദിയ-ഷഫീന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ജസ്റ്റിസുമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി. ഇത് ഷെഫീൻ ജഹാന് തിരിച്ചടിയായി. സുരക്ഷയ്ക്കുള്ള പോലീസുകാര്‍ സിവില്‍ വേഷം ധരിച്ചെത്തിയാല്‍ മതിയെന്നുള്ള അഖില ഹാദിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.
അഖില ഹാദിയ പങ്കെടുത്ത വാദത്തിന് ശേഷം സുപ്രീംകോടതി പുറപ്പെടുവിച്ച് അഞ്ച് പേജ് വരുന്ന ഉത്തരവിലാണ് എന്‍.ഐ.എ അന്വേഷണത്തെക്കുറിച്ച് വ്യക്ത വരുത്തിയിരിക്കുന്നത്. ജസ്റ്റിസുമാര്‍ ആരും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എന്‍ഐ.എ ഒറ്റയ്ക്ക് അന്വേഷിക്കുന്നത് ഷഹീന്‍ ജഹാന്‍ പൂര്‍ണ്ണമായും എതിര്‍ത്തു. എന്‍ഐ.എ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണന്നു ഷഹീന്‍ ജഹാന്‍ വാദിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം തള്ളിയാണ് എന്‍.ഐഎ അന്വേഷണ ആരുടേയും മേല്‍നോട്ടമില്ലാതെ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ഷഹീന്‍ ജഹാന് തീവ്രവാദമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തലും റിപ്പോര്‍ട്ടുകളും ഇനി സുപ്രീംകോടതി പരിഗണിക്കും. ഷെഫീൻ ജഹാനുമായുള്ള വിവാഹബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതുമില്ല. ഇത് കൊണ്ട് തന്നെ അഖില ഹാദിയക്ക് ഷെഫീൻ ജഹാനെ കാണാനുള്ള അവസരം പോലീസ് സാന്നിധ്യത്തിൽ ആയിരിക്കും.
Post Your Comments