KeralaLatest NewsNews

വിവാഹ വെബ് സൈറ്റില്‍ പരസ്യം നല്‍കിയത് വിവാഹത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് : തട്ടിക്കൂട്ട് വിവാഹത്തിന്റെ തെളിവുകളുമായി എൻ ഐ എ

കൊച്ചി: ഹാദിയ കേസില്‍ കേരളാ പൊലീസിന്റെ നിഗമനങ്ങളെ ശരിവച്ച്‌ എന്‍ ഐഎ. പിതാവ് അശോകന്റെ വാദങ്ങൾ ഇതോടെ ശരിയാണെന്ന് തെളിയുകയാണ്. കോടതിയെ തെറ്റിധരിപ്പിക്കാനുള്ള നാടകമായിരുന്നു ഷെഷിന്‍ ജെഹാനുമായുള്ള അഖിലയുടെ തട്ടിക്കൂട്ടി വിവാഹം. സത്യസരണിയുടെ കള്ളക്കളിയാണ് ഇതിന് പിന്നിലെന്നും എൻ ഐ എ പറയുന്നു. ഇതോടെ വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ വരനായി കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്ന എന്‍.ഐ.എ.യുടെ പുതിയ കണ്ടെത്തല്‍ കേസില്‍ നിര്‍ണ്ണായകമാകും.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണ് ഹാദിയയ്ക്ക് വിവാഹം കഴിക്കാനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്നാണ് എന്‍.ഐ.എ. പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡ്രൈവറുടെ മൊഴി എന്‍.ഐ.എ.ക്ക് ലഭിച്ചിട്ടുണ്ട്. മതം മാറ്റ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാനും ഇതോടെ എൻ ഐ എ ക്കു കഴിയും.ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കാനാണ് ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം പെട്ടെന്ന് നടത്തിയതെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍.

വിവാഹം സംബന്ധിച്ച്‌ ഡ്രൈവറുടെ മൊഴി വന്നതോടെ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്നും എന്‍.ഐ.എ. വിലയിരുത്തുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഷെഫിന്‍ ഈ വെബ് സൈറ്റില്‍ അക്കൗണ്ട് തുടങ്ങിയതെന്നും എന്‍.ഐ.എ. കണ്ടെത്തി. ഇതും കോടതിയെ തെറ്റിധരിപ്പിക്കാനായിരുന്നു. കോട്ടയം ജില്ലയില്‍ വൈക്കം സ്വദേശികളായ അശോകന്‍, പൊന്നമ്മ ദമ്ബതികളുടെ ഏകമകളായ അഖില എന്ന 25 വയസുകാരിയായ ഹോമിയോപതി ഡോക്ടര്‍ ട്രെയിനി ഇസ്ലാം മതം സ്വീകരിച്ച്‌ ഹാദിയയായി മാറിയതും തുടര്‍ന്ന നടന്ന വിവാഹ സംബന്ധമായ നടപടികളുമായും ബന്ധപ്പെട്ട് നിലനില്‍ക്കുന്നതാണ് ഈ കേസ്. എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടനെ കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button