
കോഴിക്കോട്: അഖില എന്ന തന്റെ പേര് ഔദ്യോഗികമായി മാറ്റിയിട്ടില്ലെന്ന് മതം മാറ്റത്തിന് വിധേയയായ അഖില. ഗസറ്റില്‍ പരസ്യം ചെയ്യുകയോ ഔദ്യോഗികമായി പേര് മാറ്റാന്‍ അപേക്ഷ നല്‍കകുകയോ ചെയ്തിട്ടില്ലെന്നും മതം മാറ്റ സമയത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മാത്രമാണ് ഹാദിയ എന്നുള്ളതെന്നും അഖില സമ്മതിച്ചു. തന്നെ പീഡിപ്പിച്ചത് കോടതിയാണ്. രണ്ടാമത്തെ ഹേബിയസ് കോര്‍പ്പസില്‍ തന്റെ വിവാഹത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ കോടതി ഏകപക്ഷീയമായി നിലപാടെടുത്തു. തന്നെ ഒരു വ്യക്തിയായി പോലും കോടതി കണക്കാക്കിയില്ല. അതിന്റെ ഫലമായി വീട്ടുതടങ്കലിലായി. കോടതി വിധിയാണ് തന്റെ ജീവിതം തകര്‍ത്തത്. രൂക്ഷമായ വിമർശനമാണ് ഹൈക്കോടതിക്കെതിരെ അഖില നടത്തിയത്.
ദേശവിരുദ്ധ സംഘടനകളുടെ സമ്മര്‍ദംമൂലമാണു മാതാപിതാക്കള്‍ തനിക്കെതിരേ നീങ്ങിയതെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം മാതാപിതാക്കളെ വൈകാതെ കാണുമെന്നും അവർ പറഞ്ഞു. കോടതി വിധി വന്നതിനു ശേഷം ഇതുവരെ മാതാപിതാക്കളെ വിളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. തന്റെ മാതാപിതാക്കളെ ദേശവിരുദ്ധസംഘടനകള്‍ തനിക്കെതിരെയുളള കരുവാക്കി ഉപയോഗിക്കുകയായിരുന്നു. അവരെ മറ്റാരേക്കാളും കൂടുതല്‍ തനിക്കാണ് അറിയുന്നത്. ഇപ്പോള്‍ അവരുടെ മനസ് തനിക്കെതിരാണെന്നും അധികം വൈകാതെ അതില്‍ മാറ്റം വരുമന്നും അഖില പറഞ്ഞു.
അമ്മ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നതടക്കം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ എല്ലാ കാര്യങ്ങളും സത്യമാണ്. സത്യവാങ്മൂലത്തിലെ ഒരു കാര്യവും പിന്‍വലിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വറിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അഖില പറഞ്ഞു. അതേസമയം സിറിയയിലേക്ക് പോകാന്‍ തയ്യാറാണെന്ന് അഖില പറയുന്നതായി അച്ഛന്‍ അശോകന്‍ കോടതിയില്‍ ഹാജരാക്കിയ ശബ്ദസംഭാഷണത്തെ നിരസിക്കാന്‍ അഖില തയ്യാറായില്ല.
തീവ്ര മുസ്ലിം സംഘടനകളുടെ സഹായം, മതം പഠിപ്പിച്ച ഫസല്‍ മുസ്തഫയുടെ ഇടപെടല്‍, സത്യസരണിയിലെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചോദ്യങ്ങളില്‍ നിന്നും അഖില ഒഴിഞ്ഞുമാറി. ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അഖിലയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
Post Your Comments