ലഖ്‌നൗ: തെറ്റ് ചെയ്താല്‍ കുറ്റക്കാര്‍ മനുഷ്യരായാലും മൃഗങ്ങളായായലും ശിക്ഷ അനുഭവിക്കണം. വില കൂടിയ ചെടികള്‍ തിന്നതിന് കഴുതകളെ ഉത്തര്‍പ്രദേശ് പോലീസുകാര്‍ ജയിലിലടച്ചത്. ചെടികള്‍ തിന്നതിന്റെ പേരില്‍ നാല് ദിവസമാണ് കഴുതകളെ ഉറായി ജയിലില്‍ പാര്‍പ്പിച്ചത്. ഉറായി ജയിലിന് സമീപം നട്ടുവളര്‍ത്തിയിരുന്ന അഞ്ച് ലക്ഷം രൂപ വിലവരുന്ന ചെടികളാണ് കഴുതകള്‍ തിന്നുതീര്‍ത്തത്.
കുറ്റക്കാരായ എട്ട് കഴുതകളാണ് നാല് ദിവസത്തെ തടവിന് ശേഷം തിങ്കളാഴ്ച പുറത്തിറങ്ങിയത്. ജയിലിനുള്ളില്‍ നടാനായി വളര്‍ത്തിയിരുന്ന ചെടികളായിരുന്നു കഴുതകള്‍ തിന്നുതീര്‍ത്തത്. ഇതിനു ശേഷം കഴുതകളുടെ ഉടമസ്ഥന് താക്കീത് നല്‍കിയിരുന്നെങ്കിലും ഉടമ കഴുതകളെ വീണ്ടും അഴിച്ച് വിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് കഴുതകളെ ജയിലിലടച്ചതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
നവംബര്‍ 24നായിരുന്നു കമലേഷ് എന്നയാളുടെ കഴുതകളെ പോലീസ് പിടിച്ചെടുത്തത്. കഴുതകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കമലേഷ് പോലീസിനെ സമീപിച്ചെങ്കിലും അവര്‍ അതിന് തയാറായില്ല. തുടര്‍ന്ന് പ്രാദേശിക ബിജെപി നേതാവ് ഇടപെട്ടാണ് പോലീസുകാര്‍ കഴുതകളെ മോചിപ്പിച്ചത്.
Post Your Comments