ന്യൂഡല്‍ഹി: ഹാദിയയെ വിവാഹംചെയ്ത ഷഫീന്‍ ജഹാനു തീവ്രവാദിബന്ധമുണ്ടെന്നു തെളിയിക്കുന്ന ശബ്ദരേഖ ഹാദിയ കേസിൽ നിർണ്ണായകമാകും. ഐ.എസ്. റിക്രൂട്ടര്‍ മന്‍സ് ബുറാഖിനോടു ഷഫീന്‍ ജഹാന്‍ സംസാരിച്ചിട്ടുണ്ട്. ഒരാളെ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്നു ഷെഫിന്‍ ചോദിച്ചതിനു തെളിവുണ്ട്. ദുര്‍ബല മാനസികാവസ്ഥയുള്ളയാളാണ് അഖില. നിര്‍ബന്ധിപ്പിച്ചാണു വിവാഹം ചെയ്തത്. മദ്രസയില്‍ നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അശോകന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ഇതു തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കോടതിയിൽ സമർപ്പിച്ചു. ഷെഫിന്‍ ജഹാന് ഐ.എസ് ബന്ധമുണ്ടെന്ന് എന്‍.ഐ.എയും കോടതിയില്‍ വാദിച്ചു. ഐ.എസ്. റിക്രൂട്ട്മെന്റ് കേസില്‍ ജയിലില്‍ കഴിയുന്ന മന്‍സീദുമായി ഷെഫിന്‍ സംസാരിച്ചതിനു തെളിവുണ്ടെന്നും കേരളത്തില്‍ സംഘടിത മതംമാറ്റം നടക്കുന്നുണ്ടെന്നും മഞ്ചേരിയിലെ “സത്യസരണി”യില്‍ നിരവധിപ്പേരെ മതം മാറ്റിയെന്നും എന്‍.ഐ.എ. കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഷെഫിൻ ജഹാനുമായുള്ള വിവാഹബന്ധം ഹൈകോടതി റദ്ദ് ചെയ്ത വിധി റദ്ദ് ചെയ്യാൻ സുപ്രീം കോടതി തയ്യാറായില്ലെന്നതും ഹാദിയ ആവശ്യപ്പെട്ടിട്ടും ഷെഫിൻ ജഹാനെ ഗാർഡിയൻ ആക്കാൻ കോടതി അനുവദിച്ചില്ലെന്നതും കേസിലെ ഗൗരവം വർദ്ധിപ്പിക്കുന്നു. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കേസില്‍ ഹാദിയയെ ക്യാമറക്കണ്ണുകളില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി.
സുപ്രീംകോടതി വിധിക്ക് ശേഷവും ഹാദിയ കേരള ഹൗസില്‍ തന്നെ തങ്ങുന്നതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. തമിഴ്നാട്,രാജസ്ഥാന്‍ പൊലീസ് സേനകളുടെ സംരക്ഷണയിലാണ് ഹാദിയ.
Post Your Comments