ന്യൂഡല്‍ഹി: മുട്ട വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ എന്ന ചോദ്യം കാലാകാലങ്ങളിൽ ഡോക്ടർമാരെ പോലും കുഴപ്പിക്കുന്ന ഒന്നാണ്. മുട്ടയിടുന്നത് കോഴിയായതിനാല്‍ മുട്ട നോണ്‍ വെജിറ്റേറിയനാണെന്നാണ് ഭൂരിഭാഗം പേരും പറയാറ്. എന്നാൽ അതിനു വിരാമമിട്ട് ശാസ്ത്രലോകം വിശദീകരണവുമായി എത്തിയിരിക്കുന്നു.
മുട്ടകള്‍ വെജിറ്റേറിയനാണെന്നാണ് ശാസ്ത്ര ലോകം സമര്‍ത്ഥിക്കുന്നത്. മുട്ടത്തോട് ,മുട്ട വെള്ള, മഞ്ഞക്കരു എന്നീ ഭാഗങ്ങൾ ആണ് മുട്ടക്കുള്ളത്. വെള്ളയില്‍ പ്രോട്ടീന്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞക്കരുവിലാകട്ടെ പ്രോട്ടീനും കൊളസ്ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ആറു മാസം പ്രായമായ കോഴി മുട്ടയിടുന്നതിനു പൂവനുമായി ഇണ ചേരേണ്ട കാര്യമില്ല. ഫലപുഷ്ടമല്ലാത്ത മുട്ടയാണിവ.
ലോക്കല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുട്ടകള്‍ ഈ മുട്ടകളാണ്. ഭ്രൂണമില്ലാത്ത മുട്ടകള്‍. അതിനാൽ തന്നെ ഈ മുട്ടകൾ വെജിറ്റേറിയനാണ് എന്നാണു ശാസ്ത്രലോകത്തിന്റെ പക്ഷം.
Post Your Comments