Latest NewsNewsIndia

2008 ലെ ആക്രമണത്തെ തുടർന്ന് സർജിക്കൽ സ്ട്രൈക്ക് നടത്താൻ തീരുമാനിച്ചു; തടഞ്ഞത് യുപിഎ സർക്കാർ

2008 ലെ മുംബൈ ആക്രമണത്തെ തുടർന്ന് സർജിക്കൽ സ്ട്രൈക്ക് നടത്താൻ വ്യോമസേന തീരുമാനിച്ചിരുന്നു. എന്നാൽ ആ തീരുമാനത്തിന് തടയിട്ടത് അന്നത്തെ യുപിഎ സർക്കാരെന്ന് പുതിയ വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ നടത്തിയത് വ്യോമസേന തലവനായിരുന്ന ഫാലി strike, ഹോമി മേജറാണ്.

തീരുമാനം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ തകർക്കാനായിരുന്നു. പദ്ധതി തയ്യാറാക്കി മൂന്ന് സൈന്യങ്ങളുടേയും തലവന്മാർ സമർപ്പിച്ചെങ്കിലും സർക്കാർ അനുവദിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ. പ്രധാനമന്ത്രി മന്മോഹൻ സിംഗ് മുംബൈ ആക്രമണം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം മൂന്ന് സൈന്യത്തിന്റെയും തലവന്മാരെ വിളിപ്പിച്ചു .

പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്കിടെ പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ എല്ലാം തയ്യാറാണെന്ന് എയർ ചീഫ് മാർഷൽ ഫാലി ഹോമി മേജർ അറിയിച്ചു .അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയും സന്നിഹിതനായിരുന്നു. എന്നാൽ വ്യോമസേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു ചെറിയ ആക്രമണം പോലും തന്ത്രപ്രധാനമായിരുന്ന ആ സമയത്ത് സർക്കാർ അനുവാദം നൽകിയില്ലെന്നും ഫാലി ഹോമി മേജർ വ്യക്തമാക്കി.

166 പേരാണ് 2008 ൽ ഇന്ത്യയെ ഞെട്ടിച്ച മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു . കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി . സമുദ്രതീരത്തുകൂടി ഇന്ത്യയിൽ കടന്ന പത്ത് ലഷ്കർ ഭീകരരായിരുന്നു ആക്രമണം നടത്തിയത്. ഇതിൽ ഒരാൾ പിടിയിലാവുകയും ബാക്കിയുള്ളവരെ സേന വധിക്കുകയും ചെയ്തിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button