എല്ലാ തരത്തിലുമുള്ള സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31ആണ്.
ആധാര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജി കോടതി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചത്. മാര്‍ച്ച് 31 എന്ന കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം ആധാര്‍കേസുകള്‍ ഇനി ഭരണഘടനാ ബെഞ്ചാകുമോ പരിഗണിക്കുകയെന്നും ഇടക്കാല സ്റ്റേ വേണമോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
Post Your Comments