ബെയ്‌ജിംഗ്: ജീവിത നിലവാരം മെച്ചപ്പെടുത്താനും ടൂറിസത്തെ ശക്തിപ്പെടുത്താനും ഇന്ത്യ നടത്തുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ മാതൃകയാക്കി ചൈനയുടെ പുതിയ നടപടി. വൃത്തിഹീനവും, ശോചനീയവുമായ പൊതു ബാത്ത്റൂമുകൾ വൃത്തിയാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ് ഷീചിന്‍പിങ്. പൊതു സ്ഥലങ്ങളിലെ ശൗചാലയങ്ങൾ വൃത്തിയായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ ടോയ്‌ലെറ്റ് വിപ്ലവം എന്ന പേരിൽ പദ്ധതി ആരംഭിച്ചെങ്കിലും പദ്ധതി ഉപയോഗപ്രദമാകുന്ന വിധത്തിൽ ചൈനീസ് സർക്കാരിന് വിനിയോഗിക്കാൻ കഴിഞ്ഞില്ല. അതോടെ വീണ്ടും ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രാമ പ്രദേശങ്ങളിൽ ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ ബോധവൽക്കരണം നടത്തണമെന്നും, ഇപ്പോൾ ലോക്കൽ അതോറിറ്ററികൾക്ക് ടോയ്‌ലെറ്റുകളുടെ പ്രാധാന്യം മനസിലാക്കാൻ കഴിയുന്നുണ്ടെന്നും നാഷണൽ ടൂറിസം അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. വിനോദ മേഖലയിൽ കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും അതിനാൽ രാജ്യത്ത് എല്ലാ തരത്തിലുള്ള ശുചിത്വം ആവശ്യമാണെന്നും എല്ലാവരും പരസ്പരം സഹകരിക്കണമെന്നും ഷീ ചിന്‍ പിങ് വ്യക്തമാക്കി.
Post Your Comments