ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക് പ്രസ്താവിച്ചത് മൂന്ന് മാസം മുൻപാണ്. ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ‘ഒന്നാം നമ്പർ ഭീഷണി’ എന്നാണ് അന്നദ്ദേഹം വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അവസാന പോരാട്ടം ഇന്ത്യൻ വംശജൻ കൂടിയായ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിലാണെന്ന ചിത്രം വ്യക്തമായതിന് പിന്നാലെയാണ് റിഷി ചെനക്കെതിരായ തുറന്ന നിലപാട് പ്രഖ്യാപിച്ചത്.
ആ തെരഞ്ഞെടുപ്പിൽ ലിസ് ട്രസ് വിജയിക്കുകയും തുടർന്ന് അവർ രാജിവെക്കുകയും ഇപ്പോൾ ഋഷി സുനക് പ്രധാനമന്ത്രി ആകുകയും ചെയ്തു. ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത് ചൈനയോടുള്ള റിഷി സർക്കാരിന്റെ നിലപാടാണ്.
അതേസമയം, അന്ന് യുകെ-ചൈന ബന്ധം വികസിപ്പിക്കുന്നതിൽ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള ഏക സ്ഥാനാർത്ഥി റിഷി സുനക് മാത്രമാണെന്ന് ചൈന സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇത് ബോറിസ് ജോൺസന്റെ പിൻഗാമിയും റിഷിയുടെ എതിരാളിയുമായ ട്രസിന് വേണ്ടിയിറങ്ങിയ ഡെയിലി മെയിൽ ഇത് ആയുധമാക്കി. ‘ആരും ആഗ്രഹിക്കാത്ത അംഗീകാരം’ എന്നായിരുന്നു വിമർശനം.
തുടർന്ന്, ബ്രിട്ടനിലെ 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടണമെന്നും, സംസ്‌കാരത്തിലൂടെയും ഭാഷാ പരിപാടികളിലൂടെയും ചൈനീസ് സ്വാധീനം മൃദുവായ ശക്തി വ്യാപിക്കുന്നത് തടയണം എന്നുമുള്ള നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ചാൾസ് മൂന്നാമൻ രാജാവ് സുനക്കിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നതോടെ ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ബ്രിട്ടീഷ് ദക്ഷിണേഷ്യക്കാരനും, വെള്ളക്കാരല്ലാത്ത ആദ്യത്തെ വ്യക്തിയും, ആ പദവി വഹിക്കുന്ന ഏറ്റവും വലിയ ധനികനുമാണ് റിഷി.
Post Your Comments