ന്യൂഡല്‍ഹി: ഹാദിയയെ കോടതിയിലേക്ക് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കൊണ്ടുപോയി. ഷെഫീൻ ജഹാൻ നേരത്തെ തന്നെ സുപ്രീം കോടതിയിലെത്തി. അടച്ചിട്ട കോടതി മുറിയിൽ വാദം വേണമെന്ന ഹാദിയയുടെ പിതാവിന്റെ വാദത്തെ എൻ ഐ എ പിന്തുണച്ചു.ഹാദിയയുടെ മാനസികനില തകരാറിലാണെന്നും മാനസിക തട്ടിക്കൊണ്ടു പോകലാണ് നടന്നിട്ടുള്ളതെന്നും അശോകന്‍റെ അഭിഭാഷകന്‍ അഡ്വ. രഘുനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കി.
തകരാറിലായ മാനസികനിലയില്‍ നിന്ന് ഹാദിയ പുറത്തു വന്ന ശേഷം പറയുകയാണെങ്കില്‍ അതില്‍ വസ്തുതയുണ്ട്. ഇപ്പോള്‍ പറയുന്നതില്‍ വലിയ വില കൊടുക്കേണ്ടെന്ന് വാദിക്കുമെന്നും അഡ്വ. രഘുനാഥ് പറഞ്ഞു. ഷഫീന്‍ ജഹാന് വേണ്ടി കപില്‍ സിബലും അശോകന് വേണ്ടി ശ്യാം ദിവാനും കോടതിയില്‍ ഹാജരാകും.
Post Your Comments