കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഹാദിയ കേസിൽ ഹൈക്കോടതി മാർച്ച് നടത്തിയവരിലേക്കും വ്യാപിപ്പിച്ചു.കഴിഞ്ഞ വര്‍ഷം ഹാദിയ വിഷയത്തില്‍ ജഡ്ജിക്കെതിരെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയവരെയാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പ്രതികളും പുറത്തു നിന്നുള്ളവരാണെന്നും പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ബന്ധമുള്ളവരാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം.
അഭിമന്യുവിന്റെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ 13 പേര് കോളേജിനു പുറത്തു നിന്നുള്ളവരാണെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. 15 അംഗ കൊലയാളി സംഘത്തിൽ കോളേജിൽ നിന്നുള്ളവർ രണ്ടുപേർ മാത്രമാണ്. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയാണ്. മറ്റൊരാള്‍ പുതുതായി കോളേജില്‍ ചേരാനിരുന്ന ആളാണ്.
Post Your Comments