സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദിയുടെ തീരുമാനം. ഇനി രാജ്യത്തെ ജ്വല്ലറികളിലും സ്വദേശിവത്കരണം നടപ്പാക്കും. മാത്രമല്ല ഇനിയും കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. ഇതിനുള്ള നിര്‍ദേശം തൊഴില്‍ സാമൂഹിക മന്ത്രാലയം നല്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശികളെ ഇതോടെ ജ്വല്ലറികളില്‍ നിന്നും മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതു വഴി മലയാളികള്‍ അടക്കം നിരവധി പേരുടെ ജോലി നഷ്ടമാകും.
അടുത്ത മാസം മൂന്നു മുതല്‍ ജ്വല്ലറികളില്‍ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താനായി അധികൃതര്‍ പരിശോധന ശക്തമാക്കും. മുമ്പ് മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയിരുന്നു.
Post Your Comments